Latest Updates

 

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അല്‍പ്പം പോലും അവഗണിക്കാന്‍ കഴിയുന്ന ആരോഗ്യപ്രശ്‌നമല്ല. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്കാണ് ശ്രദ്ധിച്ചില്ലെങ്കില്‍ ഇത് നമ്മെ കൊണ്ടെത്തിക്കുന്നത് 

ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ ആദ്യ ലക്ഷണങ്ങള്‍ തിരിച്ചറിയുന്നത് നിലവിലെ കോവിഡ് പ്രതിസന്ധിയില്‍ കൂടുതല്‍ പ്രയോജനകരമാകും. വേണ്ടവിധത്തിലുള്ള ശ്രദ്ധ നല്‍കിയാല്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം സൃഷ്ടിക്കുന്ന കോവിഡ് തീവ്രതയില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയും. 

അവനവനിലും മറ്റുള്ളവരിലും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം സൃഷ്ടിക്കുന്ന ലക്ഷണങ്ങള്‍ ആദ്യം തിരിച്ചറിയണം. അതുവഴി വൈദ്യസഹായം എത്രയും വേഗം ലഭ്യമാക്കാന്‍ കഴിയും. ഈ ലക്ഷണങ്ങള്‍  അവഗണിക്കുന്നത്  അവയവങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ജീവന് ഭീഷണിയാകുകയും ചെയ്യും. ഉയര്‍ന്ന രക്താതിമര്‍ദ്ദം അറിയാനുള്ള ചില ലക്ഷണങ്ങള്‍  ഇവയാണ്. 

മങ്ങിയ കാഴ്ച

തലകറക്കം

കടുത്ത തലവേദന

മൂക്കില്‍ നിന്ന് രക്തസ്രാവം

ശ്വാസം മുട്ടല്‍

നെഞ്ച് വേദന

ഉത്കണ്ഠ

രക്താതിമര്‍ദ്ദമുണ്ടാക്കുന്ന ഗുരുതരപ്രശ്‌നങ്ങള്‍

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിങ്ങളുടെ ധമനികളുടെ മതിലുകള്‍ക്ക് കേടുപാടുകള്‍ വരുത്തുന്നതിലൂടെ ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത ഉയര്‍ത്തുന്നു, ഇത് രക്തം കട്ടപിടിക്കുന്നതിലേക്കും നിയച്ചേക്കും. ഹൃദയത്തിലേക്കോ തലച്ചോറിലേക്കോ രക്തയോട്ടം തടയപ്പെട്ടാല്‍ ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത ഇരട്ടിയാകും

രക്താതിമര്‍ദ്ദം നെഞ്ചുവേദനയ്ക്കും  കാരണമാകാം.  പടികള്‍ കയറുകയോ വ്യായാമം ചെയ്യുകയോ പോലുള്ള ചില ശാരീരിക പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ ഞെരുക്കുന്ന വേദന അനുഭവപ്പെട്ടേക്കാം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം വൃക്ക തകരാറിനും കാരണമാകും, കൂടാതെ കാഴ്ചയേയും ലൈംഗികതയേയും ഇത് ബാധിക്കുംഅതിനാല്‍ രക്തസമ്മര്‍ദ്ദത്തിന്റെ  ഏതെങ്കിലും ലക്ഷണം അനുഭവപ്പെടുമ്പോള്‍ തന്നെ ചികിത്സ തേടുക.


 

Get Newsletter

Advertisement

PREVIOUS Choice